Breaking...

9/recent/ticker-posts

Header Ads Widget

ജീപ്പ് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചു


നിയന്ത്രണം വിട്ട  ജീപ്പ് ടൂറിസ്റ്റ് ബസ്സുമായി  കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറ്റൊരു കാറിലും ഇടിച്ചു. ഇതിനിടയില്‍പ്പെട്ട് മറ്റൊരു വാഹനത്തിന് നിസ്സാരം കേടുപാടുകള്‍ സംഭവിച്ചു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കുണ്ടറയില്‍ നിന്നും ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തിന് ഇടയാക്കിയത്. ഷൂട്ടിങ്ങിനായി പോലീസ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നത് മറച്ച് ആയിരുന്നു വാഹനത്തിന്റെ യാത്ര. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് വാഹനം അപകട സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. മറ്റൊരു ടൂറിസ്റ്റ് ബസ് എത്തിയാണ് തീര്‍ത്ഥാടകരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments