Breaking...

9/recent/ticker-posts

Header Ads Widget

ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തി ജോസ് K മാണി MP



ദക്ഷിണകാശി ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ  സമാപന ദിവസമായ ശനിയാഴ്ച ജോസ് K മാണി MP ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ 50 അടിയോളം ഉയരമുള്ള കരിങ്കല്‍കെട്ടില്‍ വിള്ളലുണ്ടായ ഭാഗങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ ജോസ് കെ മാണിയുടെ ശ്രദ്ധയില്‍ പെടുത്തി.  

MP ഉടന്‍ തന്നെ മൈനര്‍ ഇറിഗേഷന്‍ മന്ത്രിയുടെ ഓഫീസുമായി ബദ്ധപ്പെടുകയും തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ക്ഷേത്രഭാരവാഹികള്‍ ഇത് സംബന്ധിച്ച് എം.പിക്ക് നിവേദനവും നല്‍കി. ഊട്ടുപുര നവീകരിക്കുന്നതിനായി സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തുമെന്ന് എംപി പറഞ്ഞു. ജോസ് k മാണി  എല്ലാവര്‍ക്കും ഉത്സവാശംസകള്‍ നേര്‍ന്നാണ്  മടങ്ങിയത്. ക്ഷേത്ര ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ് ,അഡ്വ രാജേഷ് പല്ലാട്ട്, സൂരജ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ തുടങ്ങിയവര്‍ ജോസ് കെ മാണിയെ സ്വീകരിച്ചു. ബൈജു കൊല്ലംപറമ്പില്‍, ജോര്‍ജുകുട്ടി ചെറുവള്ളി, ജോസുകുട്ടി പൂവേലി, ജോസിന്‍ ബിനോ തുടങ്ങിയവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments