തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുമ്പോള്‍ തെങ്ങോലയ്ക്കും ഡിമാന്‍ഡ് കൂടുന്നു. ഓല മെടഞ്ഞാല്‍ വില പിന്നെയും കൂടും. ഒരുകാലത്ത് തെങ്ങോലയും പനയോലയും കൊണ്ടായിരുന്നു വീടുകളുടെ മേല്‍ക്കൂര മേഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ഓലയുടെ ഉപയോഗവും ആവശ്യവും കേരളത്തില്‍ കൂടുതലായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് പഴയകാലത്തെ ഓലമേഞ്ഞ വീടുകള്‍ ഇന്ന് അപൂര്‍വ കാഴ്ചയായും മാറി. വീടുകളുടെ മേല്‍ക്കൂര ഓടും കോണ്‍ക്രീറ്റും ആസ്ബറ്റോസും ടിന്‍ ഷീറ്റും കീഴടക്കി. ഒരു കാലയളവിന് ശേഷം മടങ്ങി എത്തിയ മെടഞ്ഞ ഓലകള്‍ ഇന്ന് ഡെക്കറേഷന്‍കാരുടെ പ്രിയപ്പെട്ട ഇനമായും മാറി. ഇഷ്ടിക നിര്‍മ്മാണ സ്ഥലങ്ങളിലും മെടഞ്ഞ തെങ്ങോലകള്‍ക്ക് ആവശ്യം ഏറെയാണ്. നീരുറവയുള്ള തോട്ടിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ഓല മടലുകള്‍ വെട്ടി കീറി മുക്കിവെച്ച് ആണ് മെടയാന്‍ പാകപ്പെടുത്തുന്നത്. പഴയ തലമുറയ്ക്ക് ഓല മെടയില്‍ ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇത് അറിയാവുന്ന തൊഴിലല്ല. ജില്ലയിലേക്ക് വിദൂര ജില്ലകളില്‍ നിന്നാണ് ഓലകള്‍ എത്തുന്നതും. കേരം തിങ്ങിയ കേരളനാട്ടില്‍ ഇപ്പോള്‍ തെങ്ങുകളും നാളികേര ഉത്പാദനവും കുറഞ്ഞപ്പോള്‍ തെങ്ങോലയും കുരുത്തോലയും കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. തേങ്ങയിടാനും മടല്‍ വെട്ടാനും തൊഴിലാളി ഭൗര്‍ലഭ്യവും ഉയര്‍ന്ന കൂലിയും പ്രശ്‌നമാവുകയാണ്.





0 Comments