Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷം



നവതി നിറവിലെത്തിയ കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ  89-ാം വാര്‍ഷികാഘോഷം സ്‌കൂള്‍ ഹാളില്‍ നടന്നു. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ സമ്മേളനം ഉദ്ഘാനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് മുളഞ്ഞനാല്‍ അധ്യക്ഷനായിരുന്നു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജീന സിറിയക് ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോണി കുര്യാക്കോസ് മെമെന്റോ സമര്‍പ്പണം നടത്തി. സ്‌കോളര്‍ഷിപ്പ് വിതരണം അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. ജോസഫ് തേവര്‍പറമ്പില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍  സോജന്‍ ജേക്കബ് , സ്റ്റാഫ് സെക്രട്ടറി സി. ജെസ്സി ജോസ് , സ്‌കൂള്‍ ലീഡര്‍ അലീന തോമസ്, പിടിഎ പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം, അധ്യാപക പ്രതിനിധി ക്രിസ് ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന 'സര്‍ഗ്ഗലയം' കലാപരിപാടികളും അരങ്ങേറി . നാടോടിനൃത്തം, നാടന്‍പാട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.



Post a Comment

0 Comments