ചൂരക്കുളങ്ങര ദേവി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിനു തുടക്കം കുറിച്ച് കലശ എഴുന്നള്ളിപ്പ് നടന്നു. കടിയേക്കോല്‍ ഇല്ലത്ത് ജയന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ ലാണ് കലശം എഴുന്നള്ളിപ്പ് നടന്നത്. പുന്നക്കല്‍ നാരായണന്‍ നമ്പൂതിരിയും കൃഷ്ണന്‍ നമ്പൂതിരിയും സഹകാര്‍മികരായിരുന്നു ഉത്സവ കമ്മിറ്റി കോഡിനേറ്റര്‍ വിപിന്‍ മധു സെക്രട്ടറി സുകുമാരന്‍, ട്രഷറര്‍ ശശിധരന്‍ മൂത്തത്, എന്നിവര്‍ നേതൃത്വം നല്‍കി. ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ മകരഭരണി തിരുവുത്സവം ജനുവരി 21 മുതല്‍ 27 വരെ തീയതികളിലാണ് നടക്കുന്നത്. 22ന് വൈകുന്നേരം അഞ്ചിന് ഭദ്രകാളിപാട്ട്, തോറ്റംപാട്ട്, രാത്രി 7. 30ന് കഥകളി, എന്നിവനടക്കും 23ന് , രാത്രി 7ന് കോട്ടയം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം,, 24ന് വൈകുന്നേരം വഞ്ചിപ്പാട്ട് തിരുവാതിരകളി രാത്രി 8 ന് നൃത്ത നാടകം എന്നിവ നടക്കും, 25ന് രാവിലെ പത്തിന് പൊങ്കാല നിവേദ്യം, 26 ന് കുടംപൂജ,, വൈകീട്ട് 7. 30ന് തെയ്യം, 27ന് രാവിലെ 8:15ന് കുംഭകുടം എഴുന്നള്ളിപ്പ്, തുടര്‍ന്ന് കുംഭകുട ഘോഷയാത്ര, 12ന് കുംഭകുടം അഭിഷേകം, വൈകീട്, 7.30ന് താലപ്പൊലി എഴുന്നള്ളിപ്പ് ,രാത്രി 10ന് താലപ്പൊലി എതിരേല്‍പ്പ്, ഡിജിറ്റല്‍ തെയ്യം, മേജര്‍ സെറ്റ് പാണ്ടിമേളം എന്നിവ നടക്കും.





0 Comments