കളത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനമാരംഭിച്ചു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയും ജീവിതനൈപുണി കുട്ടികളില്‍ രൂപപ്പെടുത്തി എടുക്കുന്നതിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിലൂടെ നടപ്പിലാക്കുന്നത്. പിടിഎ പ്രസിഡന്റ് കൃഷ്ണന്‍ കാളികാവ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കെ സ്വാഗതവും എസ് എസ് എസ് സ്‌കൂള്‍ കോഡിനേറ്റര്‍ സ്മിതാകുമാരി പി കെ പദ്ധതി വിശദീകരണവും നടത്തി. സീനിയര്‍ അസിസ്റ്റന്റ് പ്രിയ ഗോപാലന്‍ സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അര്‍ജുന്‍ ബോസ് എന്നി വര്‍ സംസാരിച്ചു. സ്‌കൂള്‍ ഔഷധത്തോട്ട നിര്‍മ്മാണം പിടിഎ പ്രസിഡന്റ് കൃഷ്ണന്‍ കാളികാവ് ഉദ്ഘാടനം ചെയ്തു.





0 Comments