Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.



കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ബുധനാഴ്ച വൈകിട്ട് 7.30നും എട്ടിനും മദ്ധ്യേ നടന്ന കൊടിയേറ്റ് കര്‍മ്മത്തിന് തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ചിറക്കര തെക്കേ ഇല്ലത്ത് പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യ  കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി  നിര്‍വഹിച്ചു. 

നാരായണീയ സമിതിയിലെ അംഗങ്ങളെ കൃഷ്ണശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.  ഡോക്ടര്‍ എം.എന്‍ വിജയന്‍, മനോജ് ഇടപ്പാടി, നവനീതം നാരായണീയ സമിതി ആചാര്യ മാഞ്ഞൂര്‍ തെക്കേടത്ത് ഇന്ദിര മണി, നവനീതം തിരുവാതിര സമിതി മുഖ്യ പരിശീലകരായ പുന്നക്കല്‍ ഇല്ലത്ത് അര്‍ച്ചന ത്രിവിക്രമന്‍ നമ്പൂതിരി, പൂവരണി കുമാര മംഗലത്ത് ഇല്ലം  കുസുമം ജ്യോതിഷ്, നന്ദപ്പന്‍ കുഴിപ്പില്‍ എന്നിവരെ ചടങ്ങില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണ സമിതി  പ്രസിഡന്റ് കെ.എന്‍ ശ്രീകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രസാദ് നമ്പൂതിരി ഉപഹാരം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 101 നാഴിയും പിടിയും വൈകിട്ട് 7-ന് തിരുവാതിര, എട്ടു മുപ്പതിന് കരോക്കെ ഗാനമേള എന്നിവയാണ് നടക്കുന്നത്. തിരുവുത്സവം ജനുവരി 28ന് ആറാട്ടോടെ സമാപിക്കും.


Post a Comment

0 Comments