കരൂര്‍ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.. മുനിസിപ്പല്‍ ലൈസന്‍സ്, വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് എന്നിയൊന്നുമില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ചുണ്ടിക്കാട്ടിയിരുന്നു ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഫാക്ടറിയുടെ അനധികൃത പ്രവര്‍ത്തനം സംബന്ധിച്ച് നാട്ടുകാര്‍ നിരവധി തവണ പാലാ മുനിസിപ്പാലിറ്റിയിലും, വായു മലിനീകരണ ബോര്‍ഡിലും പാലാ ആര്‍ഡിഒ ഓഫീസിലും പരാതിപ്പെട്ടിരുന്നു. പ്രദേശവാസികള്‍ സമരപരിപാടികളുമായി മുന്നോട്ടു പോയിട്ടും പരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി മുമ്പാകെ ആക്ഷന്‍ കൗണ്‍സില്‍ റിട്ട് ഹര്‍ജി ബോധിപ്പിക്കുകയായിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തലാക്കുവാന്‍ പാലാ ആര്‍ഡിഒക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.





0 Comments