Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേയ്ക്ക് ?



കേരള കോണ്‍ഗ്രസ് എം  UDFലെത്താനുള്ള സാധ്യതകള്‍ തെളിയുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി UDF നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സ്റ്റിയറിംഗ് കമ്മറ്റിയോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തിലടക്കം സമവായമുണ്ടാക്കാന്‍ കഴിഞ്ഞതായാണ് സൂചനകള്‍. മുതിര്‍ന്ന നേതാക്കളില്‍ മന്ത്രി റോഷി അഗസ്റ്റ്യനും പ്രമോദ് നാരായണന്‍ MLAയും ഇക്കാര്യത്തില്‍ യോജിപ്പിലെത്തിയിട്ടില്ല എന്നും പറയപ്പെടുന്നു. 
എന്നാല്‍ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ UDFനുണ്ടായ മേല്‍ക്കെയും പാര്‍ട്ടി അണികളുടെ അഭിപ്രായവും സഭാനേതൃത്വത്തിന്റെ നിലപാടുകളും LDF വിടാന്‍ കേരളാ കോണ്‍ഗ്രസ് M നെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് . നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ UDF നോപ്പം പോകുന്നതാണ് ഉചിതമാണെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നു.  LDF ന്റെ മേഖാലാജാഥകള്‍ ജനുവരി അവസാനം തുടങ്ങാനിരിക്കെ കേരള കോണ്‍ഗ്രസ് എം എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.  അടുത്ത തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാനുള്ള UDF ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കേരള കോണ്‍ഗ്രസ് M നെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം.


Post a Comment

0 Comments