പാലാ മണ്ഡലം തിരിച്ചു പിടിച്ച് പാലായിലെ വികസന മുരടിപ്പ് അവസാനിപ്പിക്കുമെന്നും , എംഎല്‍എയുടെ കഴിവുകേട് തുറന്നുകാട്ടുമെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലായില്‍ കഴിഞ്ഞ ആറുവര്‍ഷം പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിക്കാനോ നടപ്പിലാക്കാനോ എംഎല്‍എ ക്ക് കഴിഞ്ഞിട്ടില്ല. പുതിയ പദ്ധതികള്‍ രൂപീകരിച്ച് അനുമതി വാങ്ങുന്നതിലും MLA തികഞ്ഞ പരാജയമായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എംഎല്‍എ പാലാക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍പ്പെട്ട ഐടി പാര്‍ക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, ഹൈവേകള്‍, വ്യവസായ പാര്‍ക്ക്, ഗ്ലൗസ് ഫാക്ടറി, ടൂറിസം എന്നീ പദ്ധതികളില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് എംഎല്‍എ പാലാക്കാരോട് വ്യക്തമാക്കണമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പാലാ കെഎസ്ആര്‍ടിസി കോംപ്ലക്‌സ്, ഗ്രീന്‍ ടൂറിസം അമിനിറ്റി സെന്റര്‍, റിവര്‍ വ്യൂ റോഡ്- കൊട്ടാരമറ്റം പദ്ധതി, കളിയാമ്മാക്കല്‍ കടവ് പാലം, നെല്ലിയാനി മിനി സിവില്‍ സ്റ്റേഷന്‍, കെഎം മാണി ബൈപ്പാസ് മരിയന്‍ ജംഗ്ഷന്‍ വിപുലീകരണം തുടങ്ങി അനവധി പദ്ധതികള്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുവാര്‍ എംഎല്‍എയ്ക്ക് സാധിച്ചിട്ടില്ല. പാലാ എംഎല്‍എ പാലാക്കാര്‍ക്ക് വേണ്ടി നിയമസഭയില്‍ പ്രസംഗിക്കുവാന്‍ കിട്ടിയ സമയം മറ്റ് എംഎല്‍എമാര്‍ക്ക് വിറ്റ് പാലായിലെ വോട്ടര്‍മാരെ ആക്ഷേപിക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഹാജരാകാത്തത് പാല എംഎല്‍എ മാത്രമാണ്.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 15000 വോട്ടിന്റെ ലീഡും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ 8000 വോട്ടിന്റെ ലീഡും മറികടന്ന് എല്‍ഡിഎഫ് രണ്ടായിരത്തില്‍ അധികം വോട്ടിന്റെ ലീഡ് പാലായില്‍ നേടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധിക്ഷേപ പ്രസ്താവനകളും വ്യക്തിഹത്യകളും ഒഴിവാക്കി കഴിഞ്ഞകാലത്തെ തന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കുവാന്‍ എംഎല്‍എ ധൈര്യം കാണിക്കണമെന്ന് KCM നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് റ്റോബിന്‍ കെ.അലക്‌സ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കന്‍ ജോര്‍ജ് കുട്ടി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.





0 Comments