കൂടല്ലൂര്‍ വിങ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏഴാമത് അഖില കേരള വടംവലി മത്സരത്തില്‍ JRP അഡ്മാസ് മുക്കം ജേതാക്കളായി. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഒന്നാം സമ്മാനാര്‍ഹര്‍ക്ക് ലഭിച്ചത്. എവര്‍ഷൈന്‍ കൊണ്ടോട്ടി മലപ്പുറം രണ്ടാം സമ്മാനമായ എഴുപതിനായിരം രൂപ നേടി. പാസ്‌ക് പടിക്കപ്പാലം പാലക്കാട് , മൂന്നാം സമ്മാനമായ അന്‍പതിനായിരം രൂപയും ലൂര്‍ദ് മാതാ പള്ളിക്കുന്ന് വയനാട് ,നാലാം സമ്മാനമായ മുപ്പതിനായിരം രൂപയും കരസ്ഥമാക്കി. 450 കിലോഗ്രാം കാറ്റഗറിയില്‍ പത്തു ജില്ലകളില്‍ നിന്നായി 53 ടീമുകളാണ് വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തത്. ആദ്യത്തെ 16 സ്ഥാനങ്ങളിലെത്തിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.
കേരള ടഗ് ഓഫ് വാര്‍ മെമ്പേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെയാണ് വടം വലി മത്സരം നടന്നത് . കൂടല്ലൂര്‍ സെന്റ് മേരീസ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം വികാരി ഫാദര്‍ ജോസ് പൂതൃക്കയില്‍ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് MLA, ജില്ലാ പഞ്ചായത്തംഗം നിമ്മി മാനുവല്‍ , കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ബ്ലോക് പഞ്ചായത്തംഗം ബോബി തോമസ് , പഞ്ചായത്ത് മെമ്പര്‍മാരായ സിബി സിബി, അതുണ്‍ ആര്‍ , SHO മഹേഷ് തുടങ്ങിയവര്‍ വിശഷ്ടാതിഥികളായി പങ്കെടുത്തു. വിങ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഫെബിന്‍ ഫെലിക്‌സ് , സെക്രട്ടറി ജോബിന്‍ തോമസ്, കണ്‍വീനര്‍ ടിന്റു മാവേലി, ലിബിന്‍ ബാബു, ജോജോ ജോസ് , ജിനു ജോണ്‍ , തോമസ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments