Breaking...

9/recent/ticker-posts

Header Ads Widget

ഏഴാമത് അഖില കേരള വടംവലി മത്സരം ജനുവരി പതിനൊന്നാം തീയതി നടക്കും.



കൂടല്ലൂര്‍ വിങ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് അഖില കേരള വടംവലി മത്സരം ജനുവരി പതിനൊന്നാം തീയതി  കിഴക്കേ കൂടല്ലൂര്‍ സെന്റ്‌മേരീസ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച  വൈകുന്നേരം നടക്കുന്ന മത്സര പരിപാടികള്‍ കൂടല്ലൂര്‍ സെന്റ്‌മേരീസ് ചര്‍ച്ച് വികാരി റവ.ഫാദര്‍ ജോസ് പുതൃക്കയില്‍  ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വിങ്കിള്‍ രാജ്, കിടങ്ങൂര്‍ എസ്എച്ച്ഒ മഹേഷ്, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 
ക്ലബ്ബ് പ്രസിഡന്റ്  ഫെബിന്‍ ഫെലിക്‌സ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി ജോബിന്‍ തോമസ്, ബ്ലോക്ക് മെമ്പര്‍ ബോബി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ സിബി സിബി, അരുണ്‍ ആര്‍, കണ്‍വീനര്‍ ടിന്റു മാവേലി എന്നിവര്‍  സംസാരിക്കും. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 101000 രൂപയും, രണ്ടാം സമ്മാനം 70000 രൂപയും, മൂന്നാം സമ്മാനം 50000 രൂപയും നാലാം സമ്മാനമായി 30000 രൂപയും ലഭിക്കും. കൂടാതെ 16 വരെ സ്ഥാനം ലഭിക്കുന്നവര്‍ക്കും ക്യാഷ് പ്രൈസ് നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ്  ഫെബിന്‍ ഫെലിക്‌സ്, കണ്‍വീനര്‍ ടിന്റു മാവേലില്‍, ലിബിന്‍ ബാബു, ജോജോ ജോസ്, ജിനു ജോണ്‍, തോമസ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments