ബാറിന് മുന്നില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ സംസ്‌കാരം നടത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലില്‍ സരീഷ് സോമന്‍ (45 )ന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്താത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജേഷ് കുര്യനാടും ബി. ജെ.പി കര്‍ഷക മോര്‍ച്ച കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആര്‍. ഷിജോയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി കുറവിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണിയുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ എത്തി ശ്മശാനത്തില്‍ സംസ്‌കാരം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി. സരീഷിന്റെ മാതാവും പിതാവും നേരത്തെ മരണപ്പെട്ടിരുന്നു.





0 Comments