കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ അധികാരമേറ്റ പുതിയ ഭരണസമിതിയുടെ ആദ്യ കമ്മിറ്റി തിങ്കളാഴ്ച നടന്നു. വെള്ളം,വെളിച്ചം, വഴി, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതികളുടെ കാര്യക്ഷമമായ പൂര്‍ത്തീകരിക്കല്‍ എന്നിവ രാഷ്ട്രീയ വിവേചനം ഇല്ലാതെ ജന നന്മ മുന്‍നിര്‍ത്തി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സിബി മാണി പറഞ്ഞു. യുഡിഎഫില്‍ നിന്നും ഭരണം തിരികെ പിടിച്ച എല്‍ഡിഎഫ് , ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുകയില്ലെന്നും സ്വതന്ത്രരുടെ അടക്കം അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുമെന്നും കൂട്ടത്തരവാദിത്വത്തോടെ ഭരണ നിര്‍വഹണം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാണ് സിബി മാണി





0 Comments