Breaking...

9/recent/ticker-posts

Header Ads Widget

സര്‍ഗോത്സവം കലോല്‍സവം സംഘടിപ്പിച്ചു



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  സര്‍ഗോത്സവം കലോല്‍സവം സംഘടിപ്പിച്ചു. പരിപാടിയുടെ  ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് നിര്‍വഹിച്ചു. പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ താലൂക്ക് സെക്രട്ടറി റോയ് ഫ്രാന്‍സിസ്  സ്വാഗതം ആശംസിച്ചു. ജോണ്‍സണ്‍ പുളിക്കയില്‍,
എബ്രഹാം ജോസഫ്, കെ ജെ ജോണ്‍, സി.എസ് ബൈജു, സി കെ ഉണ്ണികൃഷ്ണന്‍, സൈഫി കെ എ, താലൂക്ക് ജോയിന്‍ സെക്രട്ടറി പ്രഭാകരന്‍പിള്ള കെ ആര്‍   എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇ.ജി മോഹന്‍ദാസ്, എന്‍.എസ്.നീലകണ്ഠന്‍ നായര്‍, രാജ്‌മോഹന്‍ ,യാസര്‍ ഷരീഫ്, രാജന്‍ എം പി, സന്തോഷ് ഇ. ബി എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments