Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് M , LDF ല്‍ തുടരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് K മാണി



കേരള കോണ്‍ഗ്രസ് M , LDF ല്‍ തുടരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് K മാണി പറഞ്ഞു. LDF വിടുമെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹം മാത്രമാണെന്നും ജോസ് K മാണി പറഞ്ഞു. ഇത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് M ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസ് M എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടെന്ന് ജോസ് K മാണി പറഞ്ഞു. പാര്‍ട്ടിയംഗങ്ങള്‍ക്ക്  പല അഭിപ്രായങ്ങളുണ്ടാവാമെങ്കിലും പാര്‍ട്ടിക്കും 5 MLAമാര്‍ക്കും ഒരേ നിലപാടാണുള്ളത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി വിദേശയാത്ര ചെയ്യേണ്ടി വന്നതുകൊണ്ടാണ് LDF പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. പാര്‍ട്ടി MLAമാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു പാര്‍ട്ടി  LDFനൊപ്പമെന്ന് എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ജോസ് K മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.



Post a Comment

0 Comments