മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 141 -ാം വാര്‍ഷികവും രക്ഷകര്‍തൃ ദിനവും വിരമിച്ച അധ്യാപകര്‍ക്കും ജീവനക്കാരനും ഉള്ള യാത്രയയപ്പും ജനുവരി 14-ന് നടക്കും. നവോത്ഥാന നായകന്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍
1885-ല്‍ തുടക്കം കുറിച്ച മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 141 -ാം വാര്‍ഷികാഘോഷമാണ് നടക്കുന്നത്. രാവിലെ 9. 30ന് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം MG യൂണിവെഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദഘാടനം ചെയ്യും. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം പ്രിയോരും സ്‌കൂള്‍ മാനേജറുമായ ഫാദര്‍ ഡോ കുര്യന്‍ ചാലങ്ങാടി അധ്യക്ഷനായിരിക്കും വികാരി ജനറാള്‍ ഫാദര്‍ ജോസി താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങില്‍ വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ ടെസി ലൂക്കോസ്, ഹെഡ്മാസ്റ്റര്‍ ബെന്നി സ്‌കറിയാ, ആനി ചാക്കോ, ബാബു ജോര്‍ജ്, ബിന്ദു സി. തോമസ്, മാത്തുക്കുട്ടി മാത്യു, റിന്‍സി ലൂക്കോസ്, പി. പി. സെലിന്‍ , ലാബ് അസിസ്റ്റന്റ് റെജി സി. പോള്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. വിരമിക്കുന്ന അധ്യാപകരെ ആദരിക്കലും ഫോട്ടോ അനാച്ഛാദനവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ഡോക്ടര്‍ ജെയിംസ് മുല്ലശ്ശേരി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൂര്യ ആകാശ്, വാര്‍ഡ് മെമ്പര്‍ സൗമ്യ വാസുദേവന്‍, പിടിഎ പ്രസിഡന്റ് സി. ആര്‍.സിന്ധു മോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കലാപരിപാടികള്‍ ലിസ് ജയ്‌മോന്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍,പ്രിന്‍സിപ്പല്‍ ടെസി ലൂക്കോസ്,ജിജോ മാത്യു,എബിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.





0 Comments