സംസ്ഥാന തല നെറ്റ്‌ബോള്‍ മത്സരങ്ങള്‍ ജനുവരി 2, 3, 4 തീയതികളില്‍ പാലായില്‍ നടക്കും. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്റെയും കോട്ടയം ജില്ല നെറ്റ് ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് സംസ്ഥാന തല നെറ്റ് ബോള്‍ ഫാസ്റ്റ് 5, മിക്‌സഡ് മത്സരങ്ങള്‍ നടക്കുന്നത്. പതിനാല് ജില്ലകളില്‍ നിന്നായി 450 കായികതാരങ്ങള്‍ പങ്കെടുക്കും. വെള്ളിയാഴ്ച 4 മണിക്ക് സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര പാലാ ഡിവൈഎസ്പി കെ സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ 10.15 ന് ചാമ്പ്യന്‍ഷിപ്പിന്റ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.
കേരള നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് നജിമുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ റവ. ഡോ ജോസ് കാക്കല്ലില്‍ അനുഗ്രഹപ്രഭാഷണവും പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ആമുഖ പ്രഭാഷണവും നിര്‍വ്വഹിക്കും. കോട്ടയം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അവിനാഷ് മാത്യു, കൗണ്‍സിലര്‍മാരായ ലീനാ സണ്ണി, ബിജു മാത്യൂസ്, ബിനു പുളിക്കക്കണ്ടം, ബിജു പാലൂപ്പടവന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. ജനുവരി 4 ന് സമാപന സമ്മേളനത്തില്‍ ജോസ് കെ മാണി എം.പി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് നജിമുദ്ദീന്‍ അധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കേരള നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് നജിമുദ്ദീന്‍, കോട്ടയം ജില്ല നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ സണ്ണി വി സക്കറിയാസ്, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ഡോ. സതീഷ് തോമസ് ചാമ്പ്യന്‍ഷിപ്പ് ജനറല്‍ കണ്‍വീനര്‍, ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ സുനില്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.





0 Comments