കേരള നെറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ ഫാസ്റ്റ് 5
ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയും പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആലപ്പുഴയും ഒന്നാം സ്ഥാനം നേടി. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍. ജോസ് കെ മാണി MP സമ്മാനദാനം നിര്‍വഹിച്ചു. ഫാസ്റ്റ് 5 ബോയ്‌സ് മത്സരത്തില്‍ പത്തനംതിട്ട ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ആലപ്പുഴ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും ആതിഥേയരായ കോട്ടയം ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ഫാസ്റ്റ് 5 മത്സരത്തില്‍ ആലപ്പുഴ ഒന്നാം സ്ഥാനവും പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവര്‍ യഥാക്രമം 2,3,4 സ്ഥാനങ്ങളും നേടി. മിക്‌സ് നെറ്റ്‌ബോള്‍ മത്സരത്തില്‍ പാലക്കാട് വിജയികള്‍ ആയപ്പോള്‍ പത്തനംതിട്ട രണ്ടാമതും ആലപ്പുഴ മൂന്നാമതും മലപ്പുറം നാലാമതുമായി വിജയം കൈവരിച്ചു.
മത്സരങ്ങളിലെ മികച്ച താരങ്ങള്‍ ആയി ബോയ്‌സ് വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഹമ്മദ് ആഷിക്കും ഗേള്‍സ് വിഭാഗം മത്സരത്തില്‍ ആലപ്പുഴയുടെ അനുഗ്രഹ ഷിബുവും മിക്‌സഡ് മത്സരത്തില്‍ പാലക്കാടിന്റെ ആയുഷ് ബീയും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന യോഗത്തില്‍ കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് നജീമുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. സതീഷ് തോമസ് സ്വാഗതവും പാല നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. പാലാ നഗരസഭ കൗണ്‍സിലര്‍ ലീന സണ്ണി, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ ലവീന ഡൊമിനിക്, സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യു, സെന്റ് തോമസ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫാ. റെജി തെങ്ങുമ്പള്ളില്‍, കോട്ടയം ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സണ്ണി വി സക്കറിയാസ്, കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ശില്പ എ, കോട്ടയം ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സെന്‍ എബ്രഹാം, കേരള നെറ്റ് ബോള്‍ അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ സുനില്‍ തോമസ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം എന്നിവര്‍ സംസാരിച്ചു





0 Comments