Breaking...

9/recent/ticker-posts

Header Ads Widget

ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി .



പാലാ മഹാത്മാ ഗാന്ധി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഗാതര്‍ 2026 ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി . നഗരസഭാ ചെയര്‍പെഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം  ക്യാമ്പ് ഉദ്ഘാടനം ചെയ്തു . നഗരസഭാംഗം ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തി. PTA പ്രസിഡന്റ് B രാജേഷ് അധ്യക്ഷനായിരുന്നു.  ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതമാശംസിച്ചു. DEO സി സത്യപാലന്‍ പ്രിന്‍സിപ്പല്‍ VRജയകുമാരി, ജി ശിവദാസ്, സുനില്‍ കെ. റ്റി., സോഷ്യല്‍ സര്‍വ്വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ റിനു എം ജോയി എന്നിവര്‍ പ്രസംഗിച്ചു. സുംബാ ഡാന്‍സ് ,പാട്ടുകൂട്ടം, ഫീല്‍ഡ് ട്രിപ്  , തുണിസഞ്ചി - ഫയല്‍ നിര്‍മ്മാണം , ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നത്.


Post a Comment

0 Comments