Breaking...

9/recent/ticker-posts

Header Ads Widget

ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു.



പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സഹവാസ ക്യാമ്പ്  സമാപിച്ചു. പിടിഎ പ്രസിഡന്റ്  രാജേഷ് ബി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പാലാ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ജിജി ബൈജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീകല പി. ,സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍ റീനു എം. ജോയിഎന്നിവര്‍ പ്രസംഗിച്ചു. കരകൗശല വസ്തുക്കള്‍, പുരാതന വസ്തുക്കള്‍,നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, പേപ്പര്‍ ക്രാഫ്റ്റ്, തുണിസഞ്ചി നിര്‍മ്മാണം, ഫയല്‍ നിര്‍മ്മാണം, ഫീല്‍ഡ് ട്രിപ്പ്, സുംബാ ഡാന്‍സ്, പാട്ടുകൂട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിരുന്നത്.



Post a Comment

0 Comments