Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ അന്നദാനം തുടങ്ങി



ഞീഴുര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ അന്നദാനം തുടങ്ങി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിയ്ക്കക്കണ്ടം അന്നദാനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. 2022 ല്‍ വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ അന്നദാനം ആരംഭിച്ചു കൊണ്ടാണ് ഒരുമയുടെ അന്നദാനം മഹാദാനം എന്ന പദ്ധതിക്ക് തുടക്കമായത്. ഉഴവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ ആശുപത്രി, പാലാ ഗവര്‍മെന്റ് ആയുര്‍വേദ ആശുപത്രി, കൂടല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ അന്നദാനം നടന്നുവരുന്നത്. അഞ്ചാമതായി അന്നദാനം ആരംഭിക്കുന്നത് പാലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലാണ്  . ചടങ്ങില്‍ ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ മായ രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീന സണ്ണി, മറ്റ് കൗണ്‍സിലര്‍ മാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്, ആശുപത്രി സൂപ്രന്റ് ഇന്‍ ചാര്‍ജ്, Dr.അരുണ്‍ രാജ്, Dr. കാര്‍ത്തിക,  Dr. നീന,Dr സിബി,Dr അശ്വതി,Dr അനു,Dr. അഖില,Dr നീതു, ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജി, സെക്രട്ടറി ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, ബിജുമോന്‍ കെ വി  എന്നിവരും സന്നിഹിതരായിരുന്നു.



Post a Comment

0 Comments