Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം നടന്നു.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം നടന്നു. വാര്‍ഷിക സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ റവ ഡോ. ജോസ് കാക്കല്ലില്‍ അധ്യക്ഷനായിരുന്നു. 

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ റെജി മോന്‍ K മാത്യു, അധ്യാപകരായ ഷാജി  സി ചെറുകാട്, ബിന്ദുമോള്‍ സിറിയക് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഫോട്ടോ അനാഛാദനവും ഉപഹാര സമര്‍പ്പണവും നടന്നു. നഗരസഭാംഗം ലീന സണ്ണി, ഹെഡ്മാസ്റ്റര്‍  ഫാദര്‍ റജി തെങ്ങുംപള്ളില്‍, PTA പ്രസിഡന്റ് VM തോമസ്, ഷീബാ അഗസ്റ്റ്യന്‍, ജോബി വര്‍ഗീസ്,സാബു എബ്രഹാം, സ്‌കൂള്‍ ചെയര്‍മാന്‍ മാത്യൂസ് അനീഷ്, ശങ്കര്‍ കെ സജി, സാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ റെജി മോന്‍ കെ മാത്യു മറുപടി പ്രസംഗം നടത്തി.


Post a Comment

0 Comments