Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി പള്ളിയില്‍ കൊടിയേറി.



പൂവരണി പള്ളിയില്‍ ഈശോയുടെ തിരുഹൃദയത്തിരുന്നാളിന് കൊടിയേറി.. പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേല്‍ കൊടിയേറ്റി. ഫാ. എമ്മാനുവേല്‍ പാറേക്കാട്ട് സഹകാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് 6.30ന്  പള്ളിയില്‍ നിന്നും വിളക്കുമരുത് കപ്പേളയിലേക്ക് ജപമാല പ്രദിക്ഷണം നടക്കും. പ്രധാന തിരുനാള്‍ ദിവസമായ 25 ആം തീയതി ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ദേവസ്യാച്ചന്‍ വട്ടപ്പലം മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. തോമസ് പുതുപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പച്ചാത്തോട് പന്തലിലേക്കും വിളക്കുമരുത് കപ്പേളയിലേയ്ക്കും പ്രദിക്ഷണം ഉണ്ടായിരിക്കും.




Post a Comment

0 Comments