ഏറ്റുമാനൂര്‍ പി.പി. നാരായണന്‍ പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സമിതിയുടെ നേതൃത്വത്തിലുള്ള 6 - മത് പുരസ്‌കാര സമര്‍പ്പണം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ കുര്യാസ് കുമ്പളക്കുഴി നിര്‍വഹിച്ചു. കവിതാപുരസ്‌കാരം സാലിച്ചന്‍ പുത്തന്‍ചിറയുടെ കടല്‍ എന്ന കവിതയ്ക്കും , കഥാപുരസ്‌കാരം ജിജോ ജോസഫിന്റെ കുളക്കോഴി എന്ന കഥയ്ക്കുമാണ് ലഭിച്ചത്. യോഗത്തില്‍ ഡോക്ടര്‍ വി.ആര്‍. ജയചന്ദ്രന്‍ അദ്ധ്യത വഹിച്ചു. സാലിച്ചന്‍ പുത്തന്‍ചിറ ജിജോ ജോസഫ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ആധുനിക കാലഘട്ടത്തില്‍ കവിത മരിക്കുകയാണന്ന് ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. മനസ്സില്‍ ഹൃദിസ്ഥമായിരുന്ന കവിതകള്‍ ഇന്ന് സ്ഥാനമില്ലാതെ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ ബ്രസിലി ജോസ്, സെബാസ്റ്റ്യന്‍ വട്ട മറ്റം, ജെആര്‍കുപ്പ് തുടങ്ങിയവര്‍ രചനകളെ വിലയിരുത്തി. ബാലഗോപാലന്‍ പ്രശസ്തിപത്രം വായിച്ചു. രാധാകൃഷ്ണക്കുറുപ്പ്, ഡോ. ദിവ്യ എസ് കേശവന്‍, ജയശ്രീ പള്ളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments