സമൂഹനന്മയ്ക്ക് ജനങ്ങള്‍ ഒത്തൊരുമയോടെ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ ആരോഗ്യ സംരക്ഷണത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരമ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ റാഡിക്കല്‍ ഓക്‌സിജന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഫാമിലീസ്‌ന്റെ (റൂഫ്) വാര്‍ഷിക പൊതുസമ്മേളനവും വിവിധ മെഡിക്കല്‍ സേവന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 'റൂഫി'ന്റെ പ്രസിഡന്റ് സോജന്‍ അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി, പീഡിയാട്രിക്, കൗണ്‍സിലിംഗ് തുടങ്ങിയ മെഡിക്കല്‍ സേവന പദ്ധതികളുടെ ഉദ്ഘാടനമാണ് സമ്മേളനത്തില്‍ നടന്നത്. സംഘടനയുടെ രക്ഷാധികാരി പി. ജെ. കുര്യന്‍ പാലക്കുന്നേല്‍, ആലഞ്ചേരി, സെക്രട്ടറി ലൂസി സിബി പാറശ്ശേരില്‍, റോബിന്‍ ജോസഫ് മാനാട്ട്, ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റൂഫിന്റെ പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ജനുവരി രണ്ടിനു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലും, വയോജന ആതുരസേവന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും നിര്‍വഹിച്ചിരുന്നു.





0 Comments