പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടത്തിനെ റിട്ടയേഡ്മുനിസിപ്പല്‍ എംപ്ലോയീസ് ' ഓര്‍ഗനൈസേഷന്‍ ആദരിച്ചു. - ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെ ചെയര്‍പേഴ്‌സണ്‍സ് ' ചേമ്പറില്‍ എത്തി ഷാളുകള്‍, പുഷ്പഹാരങ്ങള്‍ എന്നിവ നല്‍കിയാണ് ആദരിച്ചത് . ആര്‍മി പ്രസിഡന്റ് രവി പാല, സെക്രട്ടറി ബിജോയ് മണര്‍കാട് , വിസി ജോണ്‍, ജയ്ക്ക് ജോസഫ്, ജെസ്സി സെബാസ്റ്റ്യന്‍, ലാലി സി എന്നിവര്‍ സംസാരിച്ചു. നഗരത്തിലെ 53-ഓളം ശുചി മുറികളില്‍ അടിയന്തരമായി ജല വിതരണം പുനസ്ഥാപിപ്പിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍മി, ചെയര്‍ പേഴ്‌സണോട് നിര്‍ദേശിച്ചു ആവശ്യപ്പെടുന്ന പക്ഷം മുനിസിപ്പല്‍ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന എല്ലാവിധ സാങ്കേതിക സഹായവും സൗജന്യമായി നല്‍കാമെന്ന് ആര്‍മി പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തു. മുനിസിപ്പല്‍ പാര്‍ക്കുകള്‍, സായം പ്രഭ, മുനിസിപ്പല്‍ കോംപ്ലക്‌സ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ഇതര മുനിസിപ്പല്‍ ശുചീകരണ വിഭാഗം തൊഴിലാളികളൊടൊപ്പം തങ്ങളുടെയും സേവനം ആര്‍മി പ്രവര്‍ത്തകര്‍.. ഉറപ്പു നല്‍കി
തുടര്‍ന്ന് മുനിസിപ്പല്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍, 2020-25 കാലഘട്ടത്തില്‍ നഗരസഭയിലെ 26 വാര്‍ഡുകളിലും ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആര്‍മി പ്രവര്‍ത്തകരുടെ കോര്‍ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു . പെന്‍ഷന്‍ വിതരണം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോമും എക്കൗണ്ട് ഓഫീസര്‍ എന്‍. ജയകുമാറും സ്വീകരിച്ചുവരുന്ന എല്ലാം നടപടികള്‍ക്കും യോഗം സംതൃപ്തി അറിയിച്ചു...





0 Comments