ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 110-ാം വാര്‍ഷികാഘോഷം പാരിഷ് ഹാളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ .റവ. ഫാദര്‍ മാത്യു തെക്കേല്‍ അധ്യക്ഷനായിരുന്നു. പാലാ രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വിങ്കള്‍ രാജ്,ബ്ലോക്ക് മെമ്പര്‍ ജ്യോതി ബാലകൃഷ്ണന്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജില്‍സി ജോസഫ്, മുന്‍ ഹെഡ്മാസ്റ്റര്‍. ഷാജി ജോസഫ് , BVM കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോക്ടര്‍ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അധ്യാപക പ്രതിനിധികളായ സിന്ധു റാണി പി.ജെ,
ആന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ആന്റോ ജോര്‍ജ്, ജിജി ചെറിയാന്‍, സോളി എബ്രഹാം എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ജയ്‌സണ്‍ ജേക്കബ് സ്വാഗതവും,ഫാ. അബ്രഹാം തകിടിയേല്‍ കൃതജ്ഞതയും പറഞ്ഞു.





0 Comments