അരുവിത്തുറ കോളേജിലെ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഇക്കോണ്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വിദ്യാര്‍ത്ഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഇക്കോണ്‍ ഹബ്ബ് പ്രവര്‍ത്തനമാരംഭിച്ചത്. ഹബ്ബിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാന്‍സ് മന്ത്രാലയം ഡയറക്ടര്‍ ഡോ മനു ജെ വെട്ടിക്കന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. ധനതത്വശസ്ത്രം ബുദ്ധിപൂര്‍വ്വകമായ തിരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും, താല്‍പര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാര്‍ത്ഥികളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോര്‍ജ്, ഇക്കണോമിക്‌സ് വിഭാഗം അദ്ധ്യാപകരായ ഡോണ്‍ ജോസഫ്, ജോസിയ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments