Breaking...

9/recent/ticker-posts

Header Ads Widget

ദ്വിദിന ദേശിയ സെമിനാറിന് തുടക്കമായി



പാല സെന്റ് തോമസ് കോളജിലെ ഡോ പി ജെ തോമസ് സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തിന്‍ ദ്വിദിന ദേശിയ സെമിനാറിന് തുടക്കമായി. GST പരിണാമവും പരിണതിയും എന്ന വിഷയത്തെക്കുറിച്ചാണ് രണ്ടു ദിവസത്തെ സെമിനാര്‍ നടക്കുന്നത്. 1960 ല്‍ നിര്യാതനായ ഡോ. പി ജെ തോമസിന്റ 60-ാം ചരമ വര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും നടന്നു. സെമിനാറിന്റെയും ഡോ പി ജെ തോമസ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെയും ഉദ്ഘാടനം എം പി ജോസഫ് ഐഎഎസ് നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മോണ്‍. ഡോ ജോസഫ് തടത്തില്‍ അധ്യക്ഷപ്രസംഗം നടത്തി. പ്രൊഫ. പിനാകി ചക്രവര്‍ത്തി വിഷയവതരണം നടത്തി..  ടെല്‍ക് ഡയറക്ടര്‍ പി.സി. ജോസഫ്,  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ ബിജു കെ സി സ്വാഗതവും ഡോ ജോബന്‍ കെ ആന്റണി നന്ദിയും പറഞ്ഞു. മിസിസ്സ് മേരി മോനി ചാണ്ടി പി ജെ തോമസിന്റെ ജീവിതവും പൈതൃകവും  അവതരിപ്പിച്ചു.



Post a Comment

0 Comments