Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു.




ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ  തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനില്‍കുമാര്‍ വരണാധികാരി ആയിരുന്നു. വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫ് പ്രതിനിധി വിപിന്‍ ബാബുവിനെയും  ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫിലെ പ്രിയ സജീവിനെയും തെരഞ്ഞെടുത്തു.  

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫിലെ മാത്യു വാക്കത്തുമാലിയും  പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫിലെ മേരിക്കുട്ടി ജോസഫും,
 വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി അഡ്വക്കേറ്റ് ജേക്കബ് നെല്ലിക്കപള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരംസമിതി അധ്യക്ഷന്മാരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടോമി പുളിമാന്‍ തുണ്ടവും യുഡിഎഫ് നേതാക്കളും അനുമോദിച്ചു.


Post a Comment

0 Comments