ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ ചേര്‍പ്പുങ്കല്‍ ഇടവകയിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി. പാവപ്പെട്ടവരോടൊപ്പം നടന്നു നീങ്ങുന്നവരാകണം ജനപ്രതിനിധികളെന്ന് വികാരി ഫാ. മാത്യു തെക്കേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അടിസ്ഥാനപരമായ വളര്‍ച്ച ആയിരിക്കണം ജനപ്രതിനിധികള്‍ ലക്ഷ്യം ആക്കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസി. വികാരി ഫാ. ജോസഫ് മൂക്കന്‍ തോട്ടം അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ജോണ്‍ കുന്നുംപുറം, എ കെ സി സി യൂണിറ്റ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജെ കോലടി, മാതൃവേദി പ്രസിഡണ്ട് മേരികുട്ടി മാത്യു, സിസ്റ്റര്‍ ആനി മരിയ ചുമ്മസി എം സി, ജയ്‌സണ്‍ ജോസഫ്, പിതൃവേദി പ്രസിഡന്റ് സാജു കാരാമയില്‍ , വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ധീരജ് അഗസ്റ്റിന്‍ കട്ടക്കയം, ഡി . സി. എം.എസ് പ്രസിഡന്റ് സജിന്‍ കാമിയാലില്‍ , എസ് എം വൈ എം യൂണിറ്റ് പ്രസിഡന്റ് മാരായ ആല്‍ബിന്‍ ജോസ്, റിയ റോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടക്കല്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം ആന്‍സി ഷാജി, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ , തോമസ് ആല്‍ബര്‍ട്ട് വൈക്കത്തേട്ട്, ജോഫി മാത്യു വെട്ടി കൊമ്പില്‍, റെജിമോന്‍ ഐക്കര എന്നിവര്‍ സംബന്ധിച്ചു.





0 Comments