കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ സമാപന ദിവസം ഭക്തജനത്തിരക്കേറി. പത്തു നാള്‍ നീണ്ടുനിന്ന ഉത്സവാഘോഷങ്ങളുടെ സമാപന ദിവസമായ ശനിയാഴ്ച
രാവിലെ പള്ളി ഉണര്‍ത്തല്‍, പഞ്ചരത്‌ന കീര്‍ത്തനാലാപനം, നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നാരായണീയ പാരായണം, ശ്രീവത്സം വേണുഗോപാലിന്റെ
പാഠകം, കോട്ടയം ശ്രീ മഹാലക്ഷ്മി വഞ്ചിപ്പാട്ട് സംഘത്തിന്റെ വഞ്ചിപ്പാട്ട് എന്നിവ നടന്നു.
ഉച്ചയ്ക്ക് 12ന് സാമ്പ്രദായ ഭജനയും നടന്നു. ആറാട്ടു ദിവസമായ ധനുമാസത്തിലെ തിരുവാതിരനാളില്‍ ഒരുമണിക്ക് ഭക്തജനങ്ങളുടെ സമര്‍പ്പണമായി തിരുവാതിരപ്പുഴക്ക് വിതരണം നടന്നു. വൈകിട്ട് 5ന് കൊടിയിറക്കിനു ശേഷം ആറാട്ട് പുറപ്പാട് നടക്കും. തിരുവാറാട്ടിന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് കൈകൊട്ടിക്കളിയും, ഏഴു മുപ്പതിന് കൂടിപൂജയും ശങ്കരനാരായണ വിളക്കും നടക്കും. നീഴൂര്‍ ശിവദാസിന്റെ സോപാനസംഗീതം, രാത്രി 7 30ന് ചൈനീസ് ഫയര്‍ ഷോ, തുടര്‍ന്ന് പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന മെഗാ സൂപ്പര്‍ഹിറ്റ് ഗാനമേള എന്നിവയാണ് ആറാട്ടു ദിവസത്തെ പ്രധാന പരിപാടികള്‍.





0 Comments