വൈക്കത്ത് മോഷണം രൂക്ഷമാകുന്നു. ഞായര്‍ പുലര്‍ച്ചെ വൈക്കം തെക്കേനട കണ്ണന്‍കുളങ്ങര ശാസ്ത ക്ഷേത്രത്തിലും കാളിയമ്മ നട ദേവി ക്ഷേത്രത്തിലും മോഷ്ടാക്കള്‍ കടന്നു കയറി. കണ്ണന്‍കുളങ്ങര ശാസ്ത ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും പണം അപഹരിച്ചിട്ടുണ്ട്. കാളിയമ്മ നട ക്ഷേത്രത്തില്‍ ഗേറ്റ് തുറക്കുവാനുള്ള ശ്രമവും നടന്നു. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് ചുറ്റുപാടും നടക്കുന്നതും കാണിക്ക വഞ്ചി എടുക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 13ന് വെളുപ്പിന് 1 ന് അഷ്ടമി നാളില്‍ അനാരി ജംഗഷനിലെ ഒരു വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ എണീറ്റതോടെ മോഷ്ടാവ് കയ്യിലിരുന്ന കമ്പി പാര ഉപേക്ഷിച്ച് കടന്നു. പ്രദേശത്ത് പോലീസ നിരീക്ഷണം ശക്തമാക്കണെന്ന് ആവശ്യമാണ് ഉയരുന്നത്.




0 Comments