Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.



ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലേണേഴ്‌സ് ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്കയാണ് ഉദ്യോഗസ്ഥരുടെയും മോട്ടോര്‍ ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളുടെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ അവബോധത്തെ കുറിച്ച് ക്ലാസെടുത്തത്. ഏറ്റുമാനൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ കെ.ആര്‍. തമ്പി, രാജേഷ് കുമാര്‍, എ എം വി ഐ മാരായ സുനില്‍കുമാര്‍ എംപി സജിത്ത് ടി എസ് ഋതുല്‍ മോഹന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. മോട്ടോര്‍ വാഹന നിയമത്തെ കുറിച്ചും റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും റോഡ് സുരക്ഷ യ്ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചുമാണ് ക്ലാസുകളെടുത്തത്. സ്ലൈഡ് ഷോയും ഉണ്ടായിരുന്നു.   ഡ്രൈവിംഗ് സ്‌കൂള്‍ പ്രതിനിധികളായ ജഗദീഷ് സ്വാമി ആശാന്‍, സുരേഷ് ബാബു എന്നിവര്‍ പരിശീലനത്തിന് എത്തിയവര്‍ക്ക്  സഹായങ്ങള്‍ നല്‍കി. ഒന്നരമണിക്കൂര്‍ വീതമുള്ള രണ്ട് ക്ലാസുകളാണ് ക്രമീകരിച്ചിരുന്നത്..





Post a Comment

0 Comments