Breaking...

9/recent/ticker-posts

Header Ads Widget

ഇലഞ്ഞിമരം മരുന്ന് ഒഴിച്ച് കരിച്ചു കളഞ്ഞതായി ആക്ഷേപം



പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു എതിര്‍ വശത്ത്  ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് തണല്‍ നല്‍കിയിരുന്ന ഇലഞ്ഞിമരം മരുന്ന് ഒഴിച്ച് കരിച്ചു കളഞ്ഞതായി ആക്ഷേപം ഉയരുന്നു.  വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന്  നല്‍കിയിരുന്ന  മരം ഉണങ്ങിപ്പോയതോടെ ബസ് കാത്തുനില്‍ക്കുന്നവര്‍ വെയില്‍ കൊണ്ട് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.  മരത്തിന്റെ ശിഖരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇവിടുത്തെ വ്യപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മറയ്ക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.   പോസ്റ്റ് ഓഫീസ് ഭാഗത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ്  ഈ തണല്‍മരം നട്ടുപിടിപ്പിച്ച് പരിപാലിച്ചത് . ഇപ്പോള്‍  ഉണങ്ങി നില്‍ക്കുന്ന  മരം വെട്ടിമാറ്റി പുതിയത് വയ്ക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവരണമെന്നു ഓട്ടോറിക്ഷ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വേണ്ട സഹായം നല്‍കുമെന്നും ഇവര്‍ പറയുന്നു.



Post a Comment

0 Comments