വയലാ തൃക്കയില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടികയറി. തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, മേല്‍ശാന്തി സന്തോഷ് ശ്രീനിവാസന്റെ സഹകാര്‍മികത്വത്തിലുമാണ് തൃക്കൊടിയേറ്റ് നടന്നത്. ഉത്സവത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച വൈകിട്ട് കരോക്കെ ഗാനമേള നടന്നു. 30ന് വൈകിട്ട് 7ന് ഭക്തിഗാനസുധ, ഫെബ്രുവരി രണ്ടിന് രാവിലെ ഏഴിന് ആറാട്ട് ബലി,8ന് കൊടിയിറക്ക്,8.15ന് ആറാട്ട് പുറപ്പാട്,10.30ന് ശ്രീഭൂതബലി, തുടര്‍ന്ന് ആറാട്ട് സദ്യ, എന്നിവ നടക്കും.





0 Comments