വേള്‍ഡ് മലയാളി കൗണ്‍സില്‍ കടപ്ലാമറ്റത്തു പണി കഴിപ്പിച്ച ഗ്ലോബല്‍ വില്ലേജിലെ ഓഫീസിന്റെ പ്രവര്‍ത്തനം ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്. കെ.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വില്ലേജില്‍ പണികഴിപ്പിക്കുന്ന രണ്ടാം ഘട്ട വീടുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വൈസ് ചെയര്‍മാന്‍ സി.യു.മത്തായി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ.ഫെലിക്‌സ് കുരുവിള, ഇന്ത്യ റീജന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട്, തിരുകൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാന്‍, ചെയര്‍മാന്‍ കെ. ആര്‍.രവീന്ദ്രന്‍, മോനി വി ആദ്കുഴി, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments