ഭാഗ്യം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ക്ക് റെക്കോര്‍ഡ് വില്പന. 20 കോടി ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്മസ് ബമ്പറിന്റെ 48 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞവര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്‍പ്പന 47,65,650 ആയിരുന്നു. വില്‍പ്പന കൂടിയ സാഹചര്യത്തില്‍ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി വിപണിയില്‍ എത്തിച്ചതായി ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.





0 Comments