Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാഗിരി ദൈവാലയത്തിലെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു



അല്‍ഫോന്‍സാഗിരി ദൈവാലയത്തിലെ  തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. പ്രധാന തിരുനാള്‍ ദിനത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക്  കിഴതടിയൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളില്‍ മുഖ്യകാര്‍മ്മികനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് റവ. ഫാ. ജോസഫ് തടത്തില്‍  സന്ദേശം നല്‍കി . 

ദിവ്യബലിക്ക് ശേഷം  വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. വിവിധ പന്തലുകളില്‍ റവ. ഫാ. ജയിംസ് ആണ്ടാശ്ശേരി, റവ. ഫാ. മൈക്കിള്‍ തോട്ടുങ്കല്‍, റവ. ഫാ ജോമിഷ് തോണക്കര എന്നിവര്‍ ലദീഞ്ഞിന് കാര്‍മ്മികത്വം വഹിച്ചു.. പ്രദക്ഷിണം കടന്നുപോയ വീഥികളും ഭവനങ്ങളും പരിസരങ്ങളും ദീപാലംകൃതമാക്കിയിരുന്നു.  പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം ഫാ. ജോമിഷ് തോണക്കര സമാപന ആശിര്‍വാദം നല്‍കി. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. ഇടവക വികാരി ഫാദര്‍ജോണ്‍ കുറ്റാരപ്പള്ളില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments