Breaking...

9/recent/ticker-posts

Header Ads Widget

ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് ഓഫീസ് കം സ്റ്റോര്‍ റൂമിന്റെ ഉദ്ഘാടനം നടന്നു



പാലാക്കാട് അനുഗ്രഹ തണ്ണീര്‍ സൊസൈറ്റിയുടെ ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് ഓഫീസ് കം സ്റ്റോര്‍ റൂമിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അമ്പിളി ജി നെല്ലാലയില്‍, ജിന്‍സി കാക്കാനിയില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പ്രിന്‍സ് ഓടയ്ക്കല്‍, ബിന്‍സി വട്ടോത്തുകുന്നേല്‍, അഞ്ജു വെട്ടം എന്നിവരും സോജന്‍ ജോസ് പഴേപറമ്പില്‍, മാത്യു പൂവത്താനി,ജാന്‍സി പന്തലാനി എന്നിവര്‍ പ്രസംഗിച്ചു. 

ചടങ്ങില്‍ വാട്ടര്‍ ടാങ്കിന് സ്ഥലം നല്‍കിയ ജോസ് പഴേപറമ്പിലിനെ ആദരിച്ചു. എസ്എസ്എല്‍സി യ്ക്ക് എല്ലാ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ ഗൗരി ഗിരീഷ് , പ്ലസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അക്‌സ മറിയം ആന്റണി എന്നിവരെയും ആദരിച്ചു.


Post a Comment

0 Comments