Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ചുറ്റു മതിലില്‍ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട കാഴ്ചയായി.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ചുറ്റു മതിലില്‍ നവോത്ഥാന നായകരുടെ ചിത്രങ്ങളുമായി  ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അവബോധം ഉണര്‍ത്തിയ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട കാഴ്ചയായി. ഓരോ ചരിത്രനായകരുടെയും ജനന- മരണ തീയതികള്‍ രേഖപ്പെടുത്തിയാണ്  പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

ശ്രീനാരായണഗുരു, ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, പൊയ്കയില്‍ കുമാരഗുരു തുടങ്ങി 18 ല്‍ അധികം ചിത്രങ്ങളാണ് സ്‌കൂളിന്റെ മതിലിലുള്ളത്. സ്‌കൂള്‍ മതിലുകളില്‍ അനാവശ്യ പോസ്റ്ററുകള്‍ പാടില്ലെന്ന് നിയമം നിലനില്‍ക്കുമ്പോഴും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ മതിലില്‍ സിനിമ പോസ്റ്ററുകളും മുതല്‍ രാഷ്ട്രീയ പോസ്റ്ററുകളും  നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹത്തിന് അറിവു പകരുകയും  ചരിത്ര ബോധമുണര്‍ത്തുകയും ചെയ്യുന്ന രീതിയില്‍  നവോത്ഥാന നായകരുടെ പോസ്റ്ററുകള്‍ ഇടം പിടിച്ചിരിക്കുകയാണ്.


Post a Comment

0 Comments