Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ കായിക താരങ്ങള്‍ ഒത്തു ചേര്‍ന്ന് ഓര്‍മകള്‍ പങ്കുവെച്ചു.



കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള പാലായിലെ കായിക താരങ്ങള്‍ ഒത്തു ചേര്‍ന്ന്  ഓര്‍മകള്‍ പങ്കുവെച്ചു.  1960 കള്‍ക്കു മുന്‍പ് മുതല്‍ തന്നെ രാജ്യത്തിന്റെ കായിക ഭൂപടത്തില്‍ പാലായ്ക്ക് സവിശേഷമായ സ്ഥാനമാണുണ്ടായിരുന്നത്. ഇന്ന്  ബസ്സ് സ്റ്റാന്റായി മാറിയ കൊട്ടാരമറ്റം മൈതാനത്താണ് കായിക മത്സരങ്ങള്‍ നടന്നിരുന്നത്.  

പോയ കാലത്തെ കായിക പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകളുമായാണ് പാലായിലെ പഴയ കായികതാരങ്ങള്‍  ഹോട്ടല്‍ മഹാറാണി ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്നത്.കായികമേഖലയില്‍ പാലായുടെ നാമം എക്കാലവും ഉയര്‍ന്നു  നിന്നിട്ടുണ്ട്.  പാലായിലെ മണ്‍മറഞ്ഞ താരങ്ങളെ ഓര്‍മ്മിക്കാനും ജീവിച്ചിരക്കുന്ന പഴയ കാല പ്രതിഭകള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും വേദിയൊരുക്കിയാണ് ഒത്തു ചേരല്‍ നടന്നത്. പഴയകാല കായികതാരങ്ങളില്‍ ഇപ്പോഴുള്ള പഴനിയാപിള്ള, കെ.എം റോസമ്മ, മായാ മാത്യു, ലീലാമ്മ മാത്യു, ഫിലോമിന ജോസഫ്, ജോസഫ് മനയാനി, കൂട്ടിച്ചന്‍ മണര്‍കാട്ട്, ഇപ്പോഴും കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന വി.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മാണി സി. കാപ്പന്‍ എം. എല്‍. എ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, സ്‌പോട്‌സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. സന്തോഷ് കെ മണര്‍കാട്, അലക്‌സ് മേനാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments