കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതി ഈരാറ്റുപേട്ടയില്‍ നടപ്പാക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തേവരുപാറ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മലങ്കര ഡാമില്‍ നിന്നും വെള്ളം എത്തിച്ച് നഗരസഭയില്‍ ആകെ സമ്പൂര്‍ണ്ണ ജലവിതരണം നടത്തി ഈരാറ്റുപേട്ടയെ ജല സുരക്ഷിതത്വമുള്ള ഒരു നഗരമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.പി നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അന്‍സര്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഫ്‌സല്‍ ഇജാസ്, തസ്ലിന്‍ സിറാജ്, ഇല്‍മുന്നിസ ഷാഫി, ബീമ നാസര്‍, റൈന നൗഫല്‍, നഗരസഭാ കൗണ്‍സിലിലെ വിവിധ കക്ഷി നേതാക്കളായ സി.പി ബാസിത്, സവാദ് ഇഞ്ചക്കാട്ട്, സുനില്‍ കുമാര്‍, സുബൈര്‍ വെള്ളാപ്പള്ളി മറ്റ് നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എ ഷമീര്‍ , കെ.മുഹമ്മദ് ഹാഷിം , അനസ് നാസര്‍, മനാഫ് മുട്ടത്തിപറമ്പില്‍ , അഡ്വ. ജെയിംസ് വലിയവീട്ടില്‍, സബീര്‍ കുരുവിനാല്‍, ഹസീബ് വെളിയത്ത്, തേവരുപാറ ജബലന്നൂര്‍ ജുമാ മസ്ജിദ് ഇമാം ഷിബിലി നദ്വി, പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയ കൊച്ചു മുഹമ്മദ് മറ്റക്കൊമ്പനാലിനെ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു.





0 Comments