പറന്ന് പോകാന്‍ ശ്രമിച്ചവയെ പറമ്പിലൂടെ ഓടിച്ചിട്ടു പിടിക്കുകയും ചെയ്തു. രാവിലെയാണ് മുറ്റത്തും പറമ്പിലുമെല്ലാമായി നായ്ക്കള്‍ കടിച്ചെടുത്ത നിലയില്‍ കോഴികള്‍ ചത്തു കിടക്കുന്നതായി കണ്ടത് . പറക്കുന്നതിനിടെ കിണറിന്റെ വലയില്‍ വീണ ഒരു കോഴി മാത്രമാണ് രക്ഷപെട്ടത്. പത്ത് കിലോയിലധികം തൂക്കം വരുന്ന കോഴികളാണ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. 20,000 ത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി സിജു പറഞ്ഞു.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പലതവണ ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.





0 Comments