Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച വി.ജെ. എബ്രഹാമിനെ അനുസ്മരിച്ചു.



ഏറ്റുമാനൂര്‍ SMSM ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനും എസ്എംഎസ്എം ലൈബ്രറി വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച വി.ജെ. എബ്രഹാമിനെ  അനുസ്മരിച്ചു.ശതാബ്ദി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.  ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ ഡോ. വി.ആര്‍. ജയചന്ദ്രന്‍, ഇ.ആര്‍.പ്രകാശ്, സെബാസ്റ്റ്യന്‍ വലിയകാല, എ.ജി. ഗോപി, എം.സി. ജോസ് മുണ്ടിതൊട്ടില്‍, രാജു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍, മുന്‍വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments