Breaking...

9/recent/ticker-posts

Header Ads Widget

ആഗോള അയ്യപ്പ സംഗമം വന്‍ അഴിമതിയാണെന്നും, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും നാട്ടകം സുരേഷ്



ആഗോള അയ്യപ്പ സംഗമം വന്‍ അഴിമതിയാണെന്നും, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍  നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ മഹാദേവ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്.  ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം നല്‍കിയത് വി.എന്‍ വാസവനാണ്. കോടികളുടെ അഴിമതി പുറത്തു വന്നപ്പോള്‍ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.  വിശ്വാസത്തെ ചൂഷണം ചെയ്ത് കോടികളുടെ  അഴിമതി നടത്തിയ വി.എന്‍ വാസവന്‍ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. 
ക്ഷേത്ര മൈതാനത്തേക്ക് പ്രകടനം ആയി എത്തിയ പ്രവര്‍ത്തകര്‍ മന്ത്രി വി.എന്‍ വാസവന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കി. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരന്‍, എം മുരളി, കെ.ജി ഹരിദാസ്, ജോബിന്‍ ജേക്കബ്, ആര്‍പ്പൂക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിന്‍ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ, ജോയി പൂവനിക്കുന്നേല്‍ , ജൂബി ഐക്കരക്കുഴി, ജോണ്‍സണ്‍ സി ജോസഫ്, സുമേഷ് കാഞ്ഞിരം, ആന്റണി ഒളശ, സി.കെ സാബു, സിനു ജോണ്‍, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോന്‍ കരീമഠം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിന്‍ വല്ലേരി, റ്റി.എസ് അന്‍സാരി, ജെയിംസ് പ്ലാക്കിത്തൊട്ടി,മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിയ സജീവ്, കുഞ്ഞച്ചന്‍ വേലിത്തറ, ദിലീപ്, ജോയിസ് മൂലേക്കരി, ബിജു മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments