Breaking...

9/recent/ticker-posts

Header Ads Widget

പെട്ടി ഓട്ടോറിക്ഷയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഫ്രൂട്ട്‌സ് കട ഉടമ മരണമടഞ്ഞു.



കുമാരനല്ലൂരില്‍ പെട്ടി ഓട്ടോറിക്ഷയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഫ്രൂട്ട്‌സ് കട ഉടമ മരണമടഞ്ഞു. എം.സി. റോഡില്‍ സംക്രാന്തിയിലുണ്ടായ വാഹനാപകടത്തില്‍  കാവാലം അറേബ്യന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് ഉടമ ഏറ്റുമാനൂര്‍ പേരൂര്‍ അഞ്ഞിലിപ്പറമ്പില്‍  അനസ്(55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം കുമാരനല്ലൂര്‍ കവലയില്‍ കാണിക്കവഞ്ചിയ്ക്ക് സമീപമായിരുന്നു അപകടം. കാവാലത്ത് നിന്ന് എം.സി റോഡ് വഴി വീട്ടിലേക്കു ഓട്ടോയില്‍ വരികയായിരുന്നു അനസ്. മുന്നില്‍ പോയ തടി ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും എത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.



Post a Comment

0 Comments