Breaking...

9/recent/ticker-posts

Header Ads Widget

തിരുവേറ്റുമാനൂരപ്പന്റെ മുന്നില്‍ ശിവരാത്രി നാളില്‍ മഹാശയന പ്രദക്ഷിണം നടന്നു.



അഭീഷ്ട വരദായകനായ തിരുവേറ്റുമാനൂരപ്പന്റെ മുന്നില്‍ ശിവരാത്രി നാളില്‍ മഹാശയന പ്രദക്ഷിണം നടന്നു. പഞ്ചാക്ഷരി മന്ത്രധ്വനികളാല്‍ മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ അഘോര മൂര്‍ത്തിയായ മഹാദേവനെ തൊഴുത് ക്ഷേത്രക്കുളത്തില്‍ മുങ്ങി കുളിച്ച് ഈറന്‍ വസ്ത്രവും അണിഞ്ഞാണ് നോയമ്പ് നോറ്റെത്തിയ ഭക്തര്‍ ശയനപ്രദക്ഷിണം  നടത്തിയത്. ശിവരാത്രി നാളില്‍ പുലര്‍ച്ചെയും ശയന പ്രദക്ഷിണം നടത്തിയിരുന്നു. നൂറു കണക്കിനാളുകള്‍ സമൂഹ ശയന പ്രദക്ഷിണം നടത്തുമ്പോള്‍ ശിവകീര്‍ത്തനങ്ങളുമായി ഭക്തര്‍ പ്രദക്ഷണത്തിനൊപ്പം ചേര്‍ന്നു.  

പാലാഴി മഥനത്തില്‍ കടഞ്ഞെടുത്ത കാളകൂട വിഷം താഴെ വീണാല്‍ മൂന്നുലോകങ്ങളും നശിക്കും എന്ന ഭയപ്പാടില്‍ സാക്ഷാല്‍ പരമേശ്വരന്‍ കാളകൂടവിഷം തന്റെ കൈകളില്‍ ഏറ്റുവാങ്ങി പാനം ചെയ്തതെന്നും അപായം സംഭവിക്കാതിരിക്കുവാന്‍ ശ്രീപാര്‍വ്വതി ദേവി ഭഗവാന്റെ കണ്ഠത്തില്‍ അമര്‍ത്തിപ്പിടിച്ച് വിഷം ഉള്ളിലേക്ക് കടന്നെത്താതെ തടഞ്ഞു എന്നുമാണ് സങ്കല്പം. ലോകരക്ഷക്കായി ത്യാഗം ചെയ്ത് ഭഗവാന്‍ നീല കണ്ഠനായി മാറിയതിന്റെ  സ്മരണയുമായാണ് ഭക്തര്‍ ശിവരാത്രി ആഘോഷം നടത്തുന്നത്.  ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വിവിധങ്ങളായ ആചാര അനുഷ്ഠാനങ്ങളും ശിവരാത്രി പൂജയുമാണ് നടക്കുന്നത്. ശരീരത്തിനുളവാക്കുന്ന വേദനകള്‍ മറന്ന് ഭാഗവാനില്‍ മനസ്സുറപ്പിച്ച് ഭക്തര്‍ ശിവരാതി നാളിലെ മഹാശയന പ്രദക്ഷിണത്തില്‍ പങ്കു ചേരുകയായിരുന്നു.


Post a Comment

0 Comments