ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 18 ന് കൊടിയേറും. കൊടിയേറ്റിനായുള്ള കൊടിക്കൂറ സമര്‍പ്പണം ശനിയാഴ്ച വൈകിട്ട് നടന്നു. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയ്യാറാക്കിയ കൊടിക്കൂറ, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് അഭിലാഷും ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി.കെ രാജനും കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍ ശ്രീകുമാറും, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവന്‍, വഴിപാടുകാരന്‍ രാജേഷ് നാഗവള്ളിയും ചേര്‍ന്ന് ഏറ്റുവാങ്ങി.





0 Comments